headerlogo
recents

കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ പദവിയിലേക്ക്

1996 മുതല്‍ 2006 വരെ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമിയുടെ   അധ്യക്ഷ പദവിയിലേക്ക്
avatar image

NDR News

25 Feb 2022 11:23 PM

തിരുവനന്തപുരം: പ്രശസ്ത കവിയും സാഹിത്യ നിരൂപകനുമായ കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിച്ചു. കഥാകൃത്ത് വൈശാഖൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം 1996 മുതല്‍ 2006 വരെ  കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


   തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റിലാണ് കെ. സച്ചിദാനന്ദന്‍
ജനിച്ചത്.  ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, 'ഇഗ്‌നോ'വില്‍ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്‌.

NDR News
25 Feb 2022 11:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents