വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്.

തിരുവനന്തപുരം: ദക്ഷിണേന്ത്യയ്ക്ക് ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും അയൽ രാജ്യമായ ശ്രീലങ്കയിലും ശക്തമായ മഴയ്ക്ക് സാധ്യത.
ഞായറാഴ്ചയോടെ രൂപം കൊള്ളുന്ന ചക്രവാതച്ചുഴി പിന്നീട് ശക്തിയാർജ്ജിക്കും. തുടർന്ന് ഇത് ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമായേക്കും. മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.