കുറ്റ്യാടി ചുരത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് മാഹി സ്വദേശിയായ യുവാവിനെ
പള്ളൂരിലെ ഉല്ലാസ് ബാര്‍ ഉടമയായ ഗണേഷന്റെയും ശോഭയുടെയും മകനാണ് മരിച്ച അജയ് .

കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മാഹി പള്ളൂര്‍ സ്വദേശി അജയ് ഉല്ലാസ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. ബന്ധുക്കളെത്തിയാണ് ആളെ തിരിച്ചറിഞ്ഞത്.
കുറ്റ്യാടി പക്രംന്തളം ചുരത്തില്‍ ചൂരണി റോഡ് ആരംഭത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടില്‍പാലം പൊലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ചയാളെ തിരിച്ചറിയുകയായിരുന്നു. തൊട്ടില്‍പാലം സി.ഐ ജേക്കബ്, എസ്.ഐ രാധാകൃഷ്ണന്‍ വടകരയില്‍ നിന്ന് ഫോറൻസിക് വിഭാഗവും എത്തിയിരുന്നു.
പള്ളൂരിലെ ഉല്ലാസ് ബാര്‍ ഉടമയായ ഗണേഷന്റെയും ശോഭയുടെയും മകനാണ്. പ്രസൂണ്‍, അനുഷ എന്നിവര്‍ സഹോദരങ്ങളാണ്. മരിച്ച അജയ് അവിവാഹിതനാണ്.