headerlogo
recents

താമരശ്ശേരി പരിക്കേറ്റ നിലയിൽ കാണപ്പെട്ട യുവാവ് മരണപ്പെട്ടു

ഫ്ലാറ്റിനു മുകളിൽ കൂട്ടം ചേർന്ന് മദ്യപിച്ച ശേഷമാണ് പരിക്കേറ്റതെന്ന് സംശയം

 താമരശ്ശേരി  പരിക്കേറ്റ നിലയിൽ കാണപ്പെട്ട യുവാവ് മരണപ്പെട്ടു
avatar image

NDR News

02 Mar 2022 08:14 AM

താമരശ്ശേരി: ചുണ്ട കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന താമരശ്ശേരി തച്ചംപൊയിൽ കൊല്ലരുകണ്ടി ദേവദാസൻ (48) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ഇരുപത്തിമൂന്നാം തിയ്യതി രാത്രിയാണ് ഫ്ലാറ്റിൽ നിന്നും ബഹളം കേട്ടെന്നും പിന്നീട് കൂടെ യുണ്ടായിരുന്ന രണ്ടു പേർ ആബുലൻസിനായി പുറത്തെത്തിയെന്നും പറയപ്പെടുന്നു.
     തലക്ക് മാരകമായി പരിക്കേറ്റ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്   ചികിത്സിച്ച് വരികയായിരുന്നു. ശസ്‌ത്ര ക്രിയക്ക് വിധേയനാക്കിയെങ്കിലും അഞ്ച് ദിവസമായി അബോധാവസ്ഥ യിലായിരുന്നു.

      ഫ്ലാറ്റിനു മുകളിൽ കൂട്ടം ചേർന്ന് മദ്യപിച്ച ശേഷമാണ് പരിക്കേറ്റതെന്ന് പറയപ്പെടുന്നു.ഗോവണി പടിയിൽ നിന്നും വീണാണ് പരിക്കേറ്റതെന്നാണ് കൂടെയുണ്ടായിരുന്നവർ നാട്ടുകാരോട് പറഞ്ഞിരുന്നത്, എന്നാൽ അതിൻ്റെ ലക്ഷണമൊന്നും  അവിടെ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

      ഫ്ലാറ്റ് വിൽപന നടത്തുന്നുണ്ടെന്ന് അറിഞ്ഞ് കാണിക്കാനായാണ് ഞങ്ങൾ രാത്രി ഇവിടെയെത്തിയതെന്നായിരുന്നു കൂടെയുണ്ടായിരുന്നവരുടെ വിശദീകരണം.എന്നാൽ തൻ്റെ കെട്ടിടം വിൽപ്പനക്ക് വെച്ചിട്ടില്ലെന്ന് കെട്ടിട ഉടമ വ്യക്തമാക്കിയിട്ടുണ്ട്. ദേവദാസന് പരിക്കേറ്റത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.പരേതനായ ബാലന്റെയും സുശീല യുടെയും മകനാണ് മരിച്ച ദേവദാസൻ.സിന്ധുവാണ് ഭാര്യ. മക്കൾ: ഋതുദേവ്, ദേവനന്ദ എന്നിവർ . സഹോദരങ്ങൾ: മനോജ് കുമാർ, സുധീർകുമാർ, ശ്രീജ.

NDR News
02 Mar 2022 08:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents