headerlogo
recents

എഫ്.എ.ഒ.ഐ. ലോക വനിതാ ദിനാചരണവും നേതൃത്വ സംഗമവും

കെ. പി. മോഹനൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും

 എഫ്.എ.ഒ.ഐ. ലോക വനിതാ ദിനാചരണവും നേതൃത്വ സംഗമവും
avatar image

NDR News

07 Mar 2022 10:42 AM

കോഴിക്കോട്: ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്.എ.ഐ.ഒ.) സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനാചരണവും നേതൃത്വ സംഗമവും സംഘടിപ്പിക്കുന്നു. പന്ത്രണ്ടാം ജന്മദിനാഘോഷവും സംഘടനാ ലോഗോ പ്രകാശനവും മാർച്ച് 8 ചൊവ്വാഴ്ച കാലത്ത് 10.30 ന് ചിന്താവളപ്പ് ജംഗ്ഷനിലെ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കും. എം.എൽ.എ. കെ. പി. മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്യും.

     എഫ്.എ.ഒ.ഐ. ദേശീയ പ്രസിഡൻ്റ്‌ ഡോ: സ്റ്റീഫൻ പാനിക്കുളങ്ങര, മഹിളാ വിഭാഗം ദേശീയ പ്രസിഡൻ്റ് തളിയിൽ ഗായത്രി ദേവി, സംസ്ഥാന പ്രസിഡൻ്റ് കെ. പി. കൃഷ്ണവേണി, ജില്ലാ പ്രസിഡൻറ് സന്തോഷ് പെരവച്ചേരി, മഹിളാ വിഭാഗം ജില്ലാ പ്രസിഡൻ്റ് എന്നിവർ പങ്കെടുക്കും. 

      രണ്ട് മണിക്ക് ചേരുന്ന സമാപന സമ്മേളനത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി കെ. എം. സുരേഷ് ബാബു, മഹിളാ വിഭാഗം ദേശീയ ജനറൽ സെക്രട്ടറി വി. പി. ഇന്ദിര, സംസ്ഥാന ജനറൽ സെക്രട്ടറി ഗീതാ ഷൺമുഖൻ, ജില്ലാ ജനറൽ സെക്രട്ടറി വേലായുധൻ കീഴരിയൂർ, മഹിളാ വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി പ്രിയ ഒ. കെ. എന്നിവർ പങ്കെടുക്കും.

NDR News
07 Mar 2022 10:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents