6 ജില്ലയിൽ കടുത്ത ചൂട് ; താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരേ ഉയരും
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളെയാണ് കൂടുതല്‍ ബാധിക്കുക
തിരുവനന്തപുരം.സംസ്ഥാനത്തെ താപ നില അതി വേഗം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ജാഗ്രത മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് രംഗത്തെത്തി.ആറ് ജില്ലയിൽ അടുത്ത മൂന്നുദിവസം കടുത്ത ചൂടെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ വരും ദിവസങ്ങളിൽ താപ നില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ജനത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക.സമീപകാലത്തെ ഏറ്റവും ഉയർന്ന താപനില വെള്ളിയാഴ്‌ച തൃശൂരിലെ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി. 38.6 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകല്‍ 12 മണി മുതല്‍ മൂന്ന് മണി വരെ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നും, ചൂട് നേരിട്ട് ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ചൂട് വര്‍ദ്ധിച്ചതോടെ സൂര്യാഘാതം പോലെയുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്.
ശനിയാഴ്ച ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്.ഉഷ്‌ണതരംഗത്തിന് സമാനമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ സംസ്ഥാനം കടന്നു പോകുന്നത്. ആലപ്പുഴയില്‍ സാധാരണ നിലയില്‍ നിന്നും 2.7ഡിഗ്രിയും കണ്ണൂരും കോഴിക്കോട്ടും 2.3ഡിഗ്രിയും കോട്ടയത്ത് 2.9ഡിഗ്രിയും ഉയര്‍ന്നു. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ മുപ്പത് വരേ ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്ന് മണിവരേ തൊഴിലാളികള്‍ പുറം ജോലികള്‍ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

