കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ
എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്
ഫറോക്ക്: രണ്ടര കിലോ കഞ്ചാവുമായി കോഴിക്കോട്ട് മധ്യവയസ്‌കൻ എക്സൈസ് പിടിയിലായി. കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. വെള്ളയിൽ സ്വദേശി സി വി ഹൗസിൽ എൻ പി ഹംസക്കോയ (54) യെയാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സതീശനും സ്ഥലവും പിടികൂടിയത്.
വിൽപ്പനക്ക് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഹംസക്കോയ പതിവായി മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും കഞ്ചാവ് കോഴിക്കോട് മേഖലയിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രിവന്റീവ് ഓഫീസർമാരായ ടി ഗോവിന്ദൻ, വി ബി അബ്ദുൽ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം റെജി, ടി റജുൽ, എക്സൈസ് ഡ്രൈവർ ഹിതിൻ എസ് ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

