ആസിം വെളിമണ്ണ, അബു അഹമ്മദ്റസ എന്നിവരെ ഹെൽത്ത് കെയർ സൊസൈറ്റി അനുമോദിച്ചു
പൂനൂർ വ്യാപാരഭവനിൽ നടന്ന പരിപാടി കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. ഷാജീബ് ഉദ്ഘാടനം ചെയ്തു.

പൂനൂർ : 90 ശതമാനം അംഗ പരിമിതിയോടെ പെരിയാർ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച ആസിം വെളിമണ്ണ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച എട്ട് വയസ്സുകാരൻ അബു അഹമ്മദ് റസ എന്നിവരെ ഹെൽ ത്ത് കെയർ സൊസൈറ്റി അനു മോദിച്ചു.
പൂനൂർ വ്യാപാരഭവനിൽ നടന്ന പരിപാടി കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. ഷാജീബ് ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഖിൽ രാജ് മുഖ്യാതിഥിയായിരുന്നു. നാസർ ബാഖവി മലേഷ്യ അധ്യക്ഷത വഹിച്ചു. സി പി കരീം മാസ്റ്റർ, എ കെ ഗോപാലൻ, സി കെ അസീസ് ഹാജി, കെ ബാലകൃഷ്ണൻ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
ഹെൽത്ത് കെയർ സൊസൈറ്റി സ്പെഷൽ സ്കൂൾ വിദ്യാർത്ഥി ഷാഫി ആലങ്ങാപൊയിൽ ഗാനമാലപിച്ചു.ഷഫീഖ് കാന്തപുരം , ഷമീർ വട്ടക്കണ്ടി എന്നിവർ ആസിം വെളിമണ്ണയെയും അബു അഹ്മദ് റസയെയും പരിചയപ്പെടുത്തി. കെ പി അദ്റു ഹാജി, അഫ്സൽ തേക്കും തോട്ടം എന്നിവർ ഉപഹാര സമർപ്പണം നടത്തുകയുണ്ടായി. ചടങ്ങിൽ ബഷീർ മാസ്റ്റർ വടക്കോത്ത് സ്വാഗതവും, നഫീസ മഠത്തും പൊയിൽ നന്ദിയും പറഞ്ഞു.