headerlogo
recents

പഞ്ചായത്ത് സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

ഐഎല്‍ ജി എം എസ് സേവനം നാളെ മുതൽ ലഭ്യമാവും

 പഞ്ചായത്ത് സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
avatar image

NDR News

03 Apr 2022 11:59 AM

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തിലെ മുഴുവൻ സേവനങ്ങളും ഇനി എളുപ്പം ലഭ്യമാകും. സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രില്‍ നാല് മുതല്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐ എല്‍ ജി എം എസ്) സേവനം ഉറപ്പുവരുത്തും. വിവിധ സേവനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ഐ എല്‍ ജി എം എസ് സംവിധാനം ഏറെ പ്രയോജനം ചെയ്യും. 

      വേഗത സംബന്ധിച്ച് ചിലയിടങ്ങളിൽ നിന്നും പരാതി ഉയർന്നിരുന്നു. എന്നാൽ ഇവ പരിഹരിച്ചുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എല്ലാ സേവനങ്ങളും സമയബന്ധിതമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന നിലയിലാണ് പഞ്ചായത്തുകളില്‍ സോഫ്റ്റ്‌വെയര്‍ സേവനം ഇപ്പോള്‍ ലഭ്യമാക്കുന്നത്.

      2020 സപ്തംബറില്‍ 154 പഞ്ചായത്തുകളിലും 2021 സപ്തംബറില്‍ 155 പഞ്ചായത്തുകളിലും ഐ എല്‍ ജി എം എസ് പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമപഞ്ചായത്തുകളിൽ കൂടി ഇപ്പോള്‍ ഐ എല്‍ ജി എം എസ് സജ്ജമാക്കും. ഐ എല്‍ ജി എം എസ് കൂടാതെ മൊബൈല്‍ ആപ്പുകള്‍ വഴി കൂടുതൽ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആലോചനയുണ്ട്. രണ്ടാംഘട്ട ഓണ്‍ലൈന്‍സേവന വികസനത്തിന്റെ ഭാഗമായി ഇത്തരം സേവനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കും.

NDR News
03 Apr 2022 11:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents