headerlogo
recents

വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ അടുത്ത മാര്‍ച്ച്‌ 31 വരെ നീട്ടി

ഉപയോഗശൂന്യമായതും വിറ്റ്‌ പോയതുമായ വാഹനങ്ങളുടെ ഉടമകള്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം

 വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ അടുത്ത മാര്‍ച്ച്‌ 31 വരെ നീട്ടി
avatar image

NDR News

03 Apr 2022 12:20 PM

തിരുവനന്തപുരം: വാഹന ഉടമകൾക്ക് സന്തോഷ വാർത്ത.നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 വരെ നീട്ടുന്നു. ഈപദ്ധതി പ്രകാരം 2018 മാര്‍ച്ച്‌ വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശിക പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. അതിനുശേഷം കഴിഞ്ഞ മാര്‍ച്ച്‌ വരെ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്ക്‌ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്ക്‌ 40 ശതമാനവും നികുതിയടച്ച്‌ ഇതുവരെയുള്ള കുടിശിക ഒഴിവാക്കാവുന്നതാണെന്ന്‌ മന്ത്രി ആന്റണി രാജു അറിയിച്ചു.

        വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കില്‍ സത്യവാങ്‌മൂലം നല്‍കി ഭാവി നികുതി ബാദ്ധ്യതകളില്‍ നിന്നും ഒഴിവാകാം. ഉപയോഗശൂന്യമായതും വിറ്റ്‌ പോയതുമായ വാഹനങ്ങളുടെ ഉടമകള്‍ക്ക്‌ ഈ പദ്ധതി പ്രയോജനപ്പെടുത്താം.
      കോവിഡിന്റെ പശ്‌ചാത്തലത്തില്‍ പല വാഹന ഉടമകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനമെന്ന്‌ മന്ത്രി പറഞ്ഞു

NDR News
03 Apr 2022 12:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents