യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉറപ്പാക്കും
ലോക്സഭയില്‍ നടന്ന ഹ്രസ്വചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി

ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി .മെഡിക്കല്‍പഠനം തുടരുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് പഠനം പുറത്തിയാക്കാൻ യുക്രൈന്‍തന്നെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈനിലെ സാഹചര്യം സംബന്ധിച്ച് ലോക്സഭയില്‍നടന്ന ഹ്രസ്വചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.യുക്രൈനില്‍ നാലാംവര്‍ഷ മെഡിസിന്‍ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ പാസാകേണ്ട പരീക്ഷ അടുത്ത അധ്യയനവര്‍ഷത്തേക്ക് മാറ്റിയിട്ടുണ്ട്.
മെഡിക്കല്‍ ബിരുദം ലഭിക്കാനായി ആറാംവര്‍ഷ വിദ്യാര്‍ഥികള്‍ പാസാകേണ്ട ക്രാക്ക്-ടു പരീക്ഷ ഒഴിവാക്കി അക്കാദമിക് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബിരുദം നല്‍കും. ഇതുസംബന്ധിച്ച് യുക്രൈന്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്‌തെന്നും മന്ത്രി പറഞ്ഞു.ഹംഗറി വാഗ്ദാനംചെയ്തപോലെയുള്ള തുടര്‍പഠനസൗകര്യം ഉറപ്പാക്കാനായി യുക്രൈന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, റൊമാനിയ, ചെക് റിപ്പബ്ലിക്, കസാഖ്സ്താന്‍ എന്നിവയുമായി ചര്‍ച്ചചെയ്തുവരുകയാണ്.