പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ തെരുവുനായ കടിച്ചു
പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം

എറണാകുളം : എറണാകുളം കൊച്ചിയില്‍ സ്കൂൾ വിദ്യാര്‍ഥിനിയെ തെരുവുനായ കടിച്ചു. പ്ലസ് ടു പരീക്ഷ എഴുതാനെത്തിയപ്പോഴാണ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വെച്ച് തെരുവുനായ കടിച്ചത്. പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
കുട്ടിയുടെ ഇടതു കയ്യിലാണ് കടിയേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ഥിനി പരീക്ഷയെഴുതി. അതിനുശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ച് പ്രതിരോധ വാക്സിനുമെടുത്തു.