വിനോദയാത്രക്കിടെ അപകടം; കോട്ടയത്ത് നിന്ന് യാത്ര പോയ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികളായ അലന്‍ റെജി, അമല്‍ സി, അനില്‍ എന്നിവരാണ് മരിച്ചത്.
കോട്ടയം: കോട്ടയത്ത് നിന്ന് കർണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു. ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികളായ അലന്‍ റെജി, അമല്‍ സി, അനില്‍ എന്നിവരാണ് മരിച്ചത്.
കോട്ടയം മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെയാണ് 50 ഓളം പേരടങ്ങുന്ന വിദ്യാർത്ഥി സംഘം കോളേജില്‍ നിന്ന് കര്‍ണാടകയിലേക്ക് വിനോദ സഞ്ചാരത്തിന് പോയത്. കർണാടകയിലെ മാൽപെയിൽ വച്ചാണ് അപകടം. കടൽത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാർത്ഥികൾ കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പാമ്പാടി ഉദയംപേരൂർ മൂലമറ്റം സ്വദേശികളായ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

