headerlogo
recents

പുതുക്കിയ ഓട്ടോ, ടാക്സി, ബസ് നിരക്കുകൾ മെയ് ഒന്നു മുതൽ

കോവിഡ് കാലത്തെ നിരക്കു വർദ്ധന പിൻവലിച്ചതായി ഗതാഗത മന്ത്രി

 പുതുക്കിയ ഓട്ടോ, ടാക്സി, ബസ് നിരക്കുകൾ മെയ് ഒന്നു മുതൽ
avatar image

NDR news

13 Apr 2022 03:14 PM

തിരുവനന്തപുരം: പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. കോവിഡ് കാലത്തെ നിരക്കു വർദ്ധന പിൻവലിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. ഇത് പരിശോദിക്കാനുള്ള സമിതിയെ പിന്നീട് നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

       ബസ് മിനിമം ചാര്‍ജ് 8 രൂപയിൽ നിന്ന് 10 ആയി ഉയർത്തും. തുടർന്നുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിക്കാനുമാണ് തീരുമാനം. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായി വർദ്ധിപ്പിച്ചു. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാണ് നിരക്ക്.

       ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് കിലോ മീറ്ററിനാണ് മിനിമം നിരക്ക്. നേരത്തെ 175 ഇത് രൂപയായിരുന്നു. തുടർന്നുള്ള ഓരോ കിലോമീറ്ററിനും നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി.സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

NDR news
13 Apr 2022 03:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents