വിഷു ആഘോഷം; പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു
വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് പരിക്കേറ്റത്.

വളയം: പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു. വിഷു ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്.
ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ വലത് കൈപ്പത്തി തകർന്നു. പരിക്കേറ്റ വൈഷ്ണവിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.