ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം പുനഃരാരംഭിച്ചു
ഇന്നലെ വൈകുന്നേര ത്തോടെ അറ്റകുറ്റപ്പണി ക്കു ശേഷം ബ്രിഡ്ജ് കടലിലേക്കിറക്കി വീണ്ടും പ്രവർത്തന സജ്ജമായി.
ബേപ്പൂർ: മോശമായ കാലാവസ്ഥ യെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം പുനരാരംഭിച്ചു.
ന്യൂന മർദ്ദത്തിന്റെ ഭാഗമായുള്ള കാലാവസ്ഥാ മുന്നറിയിപ്പിനൊപ്പം കടൽ പ്രക്ഷുബ്‌ധമായി തിരമാല കൾ തീരത്തേക്ക് ഇരച്ചുകയറിയ തിനെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് കരയ്ക്ക് കയറ്റിവെച്ചിരിക്കുക യായിരുന്നു. സഞ്ചാരികൾക്കുണ്ടാ യേക്കാവുന്ന അസൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ബ്രിഡ്‌ജ് പ്രവർത്തനം നിർത്തി വെച്ചത്. ഇന്നലെ വൈകുന്നേര ത്തോടെ അറ്റകുറ്റപ്പണിക്കു ശേഷം ബ്രിഡ്ജ് കടലിലേക്കിറക്കി വീണ്ടും പ്രവർത്തനസജ്ജമായി.

