headerlogo
recents

തലയാട് - പുല്ലുമലയിൽ കടുവയുടെ സാന്നിധ്യം ; പ്രദേശവാസികൾ ആശങ്കയിൽ

വനം വകുപ്പ് ഉദ്യോഗസ്ഥർ ആർ.ആർ.ടി സംഘത്തോടൊപ്പം റബർ തോട്ടത്തിൽ പരിശോധന നടത്തിയതിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തുകയുണ്ടായി.

 തലയാട് - പുല്ലുമലയിൽ കടുവയുടെ സാന്നിധ്യം ; പ്രദേശവാസികൾ ആശങ്കയിൽ
avatar image

NDR News

21 Apr 2022 01:05 PM

ബാലുശ്ശേരി:  പനങ്ങാട് - കട്ടിപ്പാറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചെമ്പുങ്കര പുല്ലുമലയിൽ 
കടുവയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. 
പ്രദേശവാസിയായ പെരിഞ്ചല്ലൂർ ജോസിൻ പി. ജോൺ പുല്ലുമല ഭാഗത്ത്  റബർ തോട്ടത്തിലെ പയർ വള്ളികൾക്കിടയിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടതായി പറഞ്ഞത്. 

        വനം വകുപ്പ് ഉദ്യോഗസ്ഥർ ആർ.ആർ.ടി സംഘത്തോടൊപ്പം റബർ തോട്ടത്തിൽ പരിശോധന നടത്തിയതിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തുകയുണ്ടായി. 16 സെന്റീമീറ്റർ വലുപ്പത്തിലുള്ള കാൽപാടുകൾ കടുവയുടേതാണെന്ന് 
സംഘത്തോടൊപ്പമെത്തിയ വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ വ്യക്തമാക്കിയിരുന്നു.

       വനപാലക സംഘം റബർ തോട്ടത്തിൽ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പുല്ലുമല ഭാഗത്ത് എഴുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പനങ്ങാട് - കട്ടിപ്പാറ പഞ്ചായത്തുകളെ വേർതിരിക്കുന്ന പൂനൂർ പുഴയുടെ ഒരു ഭാഗത്ത് ചെമ്പുകരയും അക്കര ഭാഗം ഏലക്കാനം, ചുരത്തോട്, കക്കയം വനമേഖലയുമാണ്.

         വന്യമൃഗശല്യവും വനത്തോട് ചേർന്ന പ്രദേശങ്ങളിൽ വർധിച്ചിട്ടുണ്ട്. കുരങ്ങ് , കാട്ടുപന്നി എന്നിവ കർഷകർക്ക് വരുത്തുന്ന നാശനഷ്ടങ്ങൾ ഏറെയാണ്. കടുവയുടെ സാന്നിധ്യവും അറിഞ്ഞതോടെ കർഷകരും വന പ്രാന്തപ്രദേശത്തെ കുടുംബങ്ങളും ഭീതിയിലായിരിക്കയാണ്.

NDR News
21 Apr 2022 01:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents