റവന്യൂ സേവനങ്ങൾ മുഴുവൻ സ്മാർട്ടാക്കി മാറ്റും: മന്ത്രി
വേളം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വേളം: വില്ലേജ് ഓഫീസുകളുടെ കെട്ടിടങ്ങൾ മാത്രമല്ല, അവിടെ നിന്നും ലഭിക്കുന്ന സേവനങ്ങളും സ്മാർട്ടാക്കി മാറ്റുമെന്ന് റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ പറഞ്ഞു.
റവന്യൂ വകുപ്പിന്റെ ജനാധി പത്യവൽക്കരണം യാഥാർത്ഥ്യ മാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഴുവൻ ഭൂരഹിതർക്കും ഭൂമി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വേളം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി എം എൽ എ കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവ്വഹിച്ചു.
കുന്നുമ്മൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡണ്ട് കെ സി ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ സി എം യശോദ, ബ്ലോക്ക് മെമ്പർമാരായ ടി. വി കുഞ്ഞിക്കണ്ണൻ, കെ സി മുജീബ് റഹ്മാൻ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സറീന നടുക്കണ്ടി, സുമ മലയിൽ, പി സൂപ്പി, വാർഡ് മെമ്പർ അഞ്ജന സത്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി വി മനോജൻ , ഇ കെ കാസിം, സി രാജീവൻ, കെ കെ അബ്ദുല്ല, കുനിയിൽ രാഘവൻ, ടി വി ഗംഗാധരൻ, കെ സി യൂസഫ്, കെ കെ നൗഷാദ്, തയ്യിൽ വാസു, എൻ കെ സി മൊയ്തു ഹാജി എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ ഡോ. നരസിംഹുഗാരി ടി എൽ റെഡ്ഡി സ്വാഗതം പറഞ്ഞ ചടങ്ങിൽ വടകര ആർ ഡി ഒ സി ബിജു നന്ദി പറഞ്ഞു.

