headerlogo
recents

കശ്മീരിൽ ഭീകരവാദികളും സൈന്യവും ഏറ്റുമുട്ടി; ഒരു സൈനികന് വീരമൃത്യു

നാല്‌ സൈനികര്‍ക്ക് പരിക്ക്

 കശ്മീരിൽ ഭീകരവാദികളും സൈന്യവും ഏറ്റുമുട്ടി; ഒരു സൈനികന് വീരമൃത്യു
avatar image

NDR News

22 Apr 2022 02:01 PM

ജമ്മു: ജമ്മു കശ്മീരിലെ സുഞ്ജ്‌വാന്‍ മേഖലയില്‍ ഭീകരവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നാല്‌ സൈനികര്‍ക്ക് പരിക്കേറ്റു. 

      സുഞ്ജ്‌വാന്‍ മേഖലയിലെ സൈനിക ക്യാമ്പിന് സമീപം വെള്ളിയാഴ്ച പുലർച്ചെയോടെയാണ്‌ ഏറ്റുമുട്ടലുണ്ടായത്. സംഘർഷം ഇപ്പോഴും തുടരുകയാണ്. 

      ഭീകരര്‍ മേഖലയിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് സിആര്‍പിഎഫും കശ്മീര്‍ പൊലീസും പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെയാണ്‌ ആക്രമണമുണ്ടായത്. സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന്‌ നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

NDR News
22 Apr 2022 02:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents