headerlogo
recents

സഹാനി അലിവ് പദ്ധതി ആരംഭിച്ചു 

ബിപിഎൽ കാർഡുള്ളവർക്കും മുതിർന്നപൗരന്മാർക്കും കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ചെയ്യുന്ന സഹാനി അലിവ് പദ്ധതിക്ക് തുടക്കമായി.

 സഹാനി അലിവ് പദ്ധതി ആരംഭിച്ചു 
avatar image

NDR News

25 Apr 2022 08:24 PM

   നന്തി:നന്തി ബസാറിൽ സ്ഥിതി ചെയ്യുന്ന സഹാനി ഹോസ്പിറ്റലിൽ ബിപിഎൽ കാർഡുള്ളവർക്കും മുതിർന്നപൗരന്മാർക്കും കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ചെയ്യുന്ന സഹാനി അലിവ് പദ്ധതിക്ക് തുടക്കമായി.ഈ പദ്ധതി പ്രകാരം ആദ്യത്തെ ശസ്ത്രക്രിയ കടലൂർ സ്വദേശിയായ നാരായണന് ചെയ്തു. യൂറോളജി വിഭാഗം സീനിയർ ഡോക്ടർ നവീൻ കുമാർ റെഡ്‌ഡിയുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ ഏപ്രിൽ 21 നാണ് കഴിഞ്ഞത്. ഒരു വർഷ ത്തേക്ക് ഇരുപതു പേർക്ക് ഈ പദ്ധതി പ്രകാരം ശസ്ത്രക്രിയയും തുടർ ചികിത്സയും കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കപ്പെടു മെന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ കൃഷ്ണപ്രിയ അറിയിച്ചു.

   അലിവ് പദ്ധതിയിൽ അസ്ഥി രോഗം , ഗൈനെക്കോളജി , ജനറൽ സർജറി ,ഗ്യാസ്‌ട്രോ സർജറി, യൂറോളജി മുതലായ എല്ലാ വിഭാഗങ്ങളിൽ പെടുന്ന ശസ്ത്ര ക്രിയകൾ ഉൾപെടുത്തിയിട്ടുണ്ട്‌ . ഈ പദ്ധതിയുടെ ഇളവുകൾ ലഭിക്കുവാനും കൂടുതൽ വിവരങ്ങൾക്കും സഹാനി ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗവുമായി ബന്ധപ്പെടേണ്ട താണ് : 9072130025 .

NDR News
25 Apr 2022 08:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents