ദേശീയപാതയിൽ കാറും ലോറിയും കൂടിയിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം
അപകടത്തിൽ പെട്ടത് വിമാനത്താവളത്തിലേക്ക് പോയ വാഹനം

ആലപ്പുഴ: അമ്പലപ്പുഴ പായല്‍കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് ഇന്ന് പുലർച്ചയോടെ അപകടത്തിൽ പെട്ടത്.
തിരുവനന്തപുരം ആനാട് സ്വദേശി സുധീഷ് ലാൽ (37), മകൻ അമ്പാടി (12), ഉഴമലയ്‌ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), അഭിരാഗ്(25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ അഞ്ചു പേരായിരുന്നുവെന്നാണ് സൂചന. ഇതിൽ നാലു പേർ സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകട കാരണം വ്യക്തമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.