ഒഴുക്കിൽ പെട്ട മൂന്നുപേർക്ക് ദാരുണാന്ത്യം
കുളിക്കാനിറങ്ങിയ സംഘം ഇന്ന് വൈകീട്ടോടെയാണ് ഒഴുക്കിൽ പെട്ടത്

കാസർകോട്: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ ഒഴുക്കിൽ പെട്ടു മരിച്ചു. കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30), ഇവരുടെയും ബന്ധു മനീഷ് (16) എന്നിവരാണ് മരിച്ചത്.
കാസർകോട് കുണ്ടംകുഴി പുഴയിൽ തോണിക്കടവ് ചൊട്ടയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പത്തുപേരുള്ള സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു.
നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആദ്യം 16 വയസ്സുള്ള മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് ദീക്ഷ, നിധിൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.