കുന്ദമംഗലത്ത് പെരുന്നാൾ ആഘോഷിക്കാനെത്തിയ പതിനാലുകാരൻ മുങ്ങിമരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
 
                        കുന്ദമംഗലം: പെരുന്നാൾ ആഘോഷത്തിനായി ബന്ധു വീട്ടിൽ എത്തിയ പതിനാലുകാരൻ പുഴയിൽ മുങ്ങിമരിച്ചു. കൊടുവള്ളി മാനിപുരം ആരങ്ങോട ആയപ്പൊയിൽ സുബൈറിന്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം.
കുന്ദമംഗലം താളിക്കുണ്ട് ഭാഗത്താണ് അപകടമുണ്ടായത്. ആഘോഷിക്കാനായി മാതാവിന്റെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു സിനാൻ. മറ്റു കുട്ടികൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            