headerlogo
recents

ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ച സഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്

 ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ച സഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
avatar image

NDR News

04 May 2022 02:34 PM

കൊച്ചി: ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഭക്ഷണശാലകളിൽ ശുചിത്വം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

       കാസർകോട് ചെറുവത്തൂരിൽ കഴിഞ്ഞ ദിവസമായിരുന്നു ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ചത്. ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16)യാണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സിലിരിക്കെയായിരുന്നു അന്ത്യം. 

       കാസര്‍കോട് ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള 15 പേർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്

NDR News
04 May 2022 02:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents