headerlogo
recents

കിനാലൂരിൽ 'അപ്നാ - ഘർ' മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു

മൂന്ന് നിലകളിലായി 520 ബെഡുകൾ അടങ്ങിയ ഹോസ്റ്റൽ ആണ് അതിഥി തൊഴിലാളികൾക്കായി പണി കഴിപ്പിച്ച 'അപ്നാ - ഘർ.'

 കിനാലൂരിൽ 'അപ്നാ -  ഘർ' മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു
avatar image

NDR News

06 May 2022 06:31 PM

ബാലുശ്ശേരി: കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി പണി കഴിപ്പിച്ച 'അപ്നാ - ഘർ' മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എം എൽ എ ടി.പി രാമകൃഷ്ണൻ , പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണൻ ,മറ്റ് ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

      കിനാലൂർ വ്യവസായ കേന്ദ്രത്തിൽ ഒരുങ്ങുന്ന ഈ  താമസകേന്ദ്രം  ആദ്യ ഘട്ടത്തിൽ 500 പേർക്കാണ് താമസ സൗകര്യമൊരുക്കുക. വ്യവസായ വകുപ്പിൽ നിന്നും വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് തൊഴിൽ നൈപുണ്യ വകുപ്പാണ് കെട്ടിട നിർമ്മാണം നടത്തിയത്.

       43,600 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളിലായി 520 ബെഡുകൾ അടങ്ങിയ ഈ ഹോസ്റ്റൽ   420 ശൗച്യാലയങ്ങളും 180പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഡൈനിങ് ഹാളും ഉൾപ്പെടുത്തിയിട്ടുണ്ട്.

NDR News
06 May 2022 06:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents