ആർമഡ് കോർ ഡേ സെലിബ്രേഷൻ
പട്ടം എസ് യു ടി ഹോസ്പിറ്റൽ ചീഫ് അഡ്മനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു

കൊല്ലം: ആർമഡ് കോർ വെറ്ററൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആർമഡ് കോർ ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു. കൊല്ലം ഹോട്ടൽ സീ പാലസിലെ പ്രൗഢ ഗംഭീരമായ സദസ്സിൽ പട്ടം എസ് യു ടി ഹോസ്പിറ്റൽ ചീഫ് അഡ്മനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ആർമഡ് കോർ വാർ ഹീറോസിൻ്റെ ഫോട്ടോയിൽ പുഷ്പങ്ങൾ അർപ്പിച്ച്, ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം 1971 വാറിൽ വീരമൃത്യു വരിച്ചവരുടെയും, വാർ വെറ്ററൻസിൻ്റെയും ത്യാഗങ്ങളെ അനുസ്മരിച്ചു സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വീർനാരിയെയും 40 ഓളം വാർ വെറ്ററൻസിനെയും ഷാൾ അണിയിച്ച് ആദരിച്ചു. ഉന്നത വിദ്യാഭ്യാസത്തിലും, സ്പോർട്സിൽ അന്തർ സംസ്ഥാന തലങ്ങളിൽ മികവുതെളിയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് അപ്പച്ചൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഗിരീഷ് പി. റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഭാവി പ്രവർത്തനങ്ങൾ വിവരിച്ചു. സംസ്ഥാന ട്രഷറർ സദാനന്ദൻ കണക്കുകൾ അവതരിപ്പിച്ചു. കേണൽ അമിതേഷ് വർമ്മ, സി.ഒ. 9(കെ) ബി.എൻ. എൻ.സി.സി കൊട്ടാരക്കര പോൾസൺ തോമസ്, (എം. ഡി. പോൾസൺ ജിപി ഓഫ് കമ്പനീസ്, തൃശ്ശൂർ H/Capt കെ.ഒ. ഭാസ്കരൻ നമ്പ്യാർ, H/Capt ടി. അനിരുദ്ധൻ, H/Capt കെ.സി. ചാക്കോ, Ris എൻ. കുമാരൻ എന്നിവർ ആശംസാപ്രസംഗം നടത്തി. അശോകൻ സ്വാഗതവും ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി.