headerlogo
recents

ബസ്സിൽ നിന്നും യുവതി റോഡിലേക്ക് തെറിച്ചുവീണു

യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 ബസ്സിൽ നിന്നും യുവതി റോഡിലേക്ക് തെറിച്ചുവീണു
avatar image

NDR News

07 May 2022 04:57 PM

ഇരിങ്ങാലക്കുട: ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്. മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന ജോയ്ക്കാണ് പരിക്കേറ്റത്. ഇവരെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

       ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപ്പാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലായിരുന്നു അപകടം. തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലിമിറ്റഡ് സ്റ്റോപ്പ് ബസിൻ്റെ പിൻവാതിലിലൂടെ യുവതി തെറിച്ചു വീഴുകയായിരുന്നു. 

       തൃശൂരിലേയ്ക്ക് പോവുകയായിരുന്ന യുവതിയാണ് അപകടത്തിൽ പെട്ടത്. മെയിൻ റോഡിലൂടെ പോവേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ഈ വഴിയിലൂടെ കടന്നു പോയത്. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

NDR News
07 May 2022 04:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents