വേളത്ത് വിവാഹം നടന്ന വീട്ടിൽ മോഷണം; 16 പവൻ കവർന്നു
വെളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം
വേളം: കല്യാണം നടന്ന വീട്ടിൽ നിന്നും പതിനാറ് പവൻ കവർന്നു. ഒളോടിത്താഴ നടുക്കണ്ടിയിൽ പവിത്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച 16 പവൻ സ്വർണമാണ് മോഷ്ടിച്ചത്.
വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം. വ്യാഴാഴ്ചയായിരുന്നു പവിത്രന്റെ ഇളയമകളുടെ വിവാഹം. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് നഈമ, വൈസ് പ്രസിഡന്റ് കെ.സി. ബാബു, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. മനോജൻ, സിതാര, പി.പി. ചന്ദ്രൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

