headerlogo
recents

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് സംഘം കാവ്യയുടെ വീട്ടിൽ

രണ്ടു കേസുകളിലും ഇന്ന് ചോദ്യം ചെയ്യും

 നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് സംഘം കാവ്യയുടെ വീട്ടിൽ
avatar image

NDR News

09 May 2022 01:26 PM

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. ദിലീപിൻ്റെ പത്മസരോവരം എന്ന വീട്ടിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. രണ്ടു സംഗങ്ങളായാണ് ക്രൈംബ്രാഞ്ച് സരോവരത്തിൽ എത്തിയത്. രണ്ടു കേസുകളിലും ഇന്ന് ചോദ്യം ചെയ്യൽ നടത്തുമെന്നാണ് വിവരം.

       ആദ്യം നടിയെ ആക്രമിച്ച കേസിലാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് വധഗൂഢാലോചന കേസിലും ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം രണ്ടു സംഘങ്ങളും ഒന്നിച്ച് ചോദ്യം ചെയ്യും. എസ് പി മോഹനചന്ദ്രൻ, ഡി വൈ എസ് പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യലിനായി ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയത്.

       ഇതിനുമുൻപും ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച് നിൽക്കുകയായിരുന്നു. പുതിയ മേധാവി സ്ഥാനമേറ്റ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ദഗതിയിലായ കേസിന്റെ അവലോകനം നടന്നത്.

NDR News
09 May 2022 01:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents