മദ്യവുമായി പോയ ലോറി മറിഞ്ഞു ; റോഡിൽ കുപ്പി പെറുക്കാൻ ജനത്തിരക്ക്
തൃശൂർ മണലൂരിലെ ഗോഡൗൺ നിന്ന് പോയ ലോറിയാണ് മധുരയിലെ വിരാഗനൂരിൽ അപകടത്തിൽപ്പെട്ടത്.

മധുര: കേരളത്തിൽ നിന്നും മദ്യക്കുപ്പികളുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടർന്ന് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്ന പെട്ടി റോഡിൽ ചിതറി വീണതോടെ പ്രദേശത്ത് തിക്കും തിരക്കുമായി. തൃശൂർ മണലൂരിലെ ഗോഡൗൺ നിന്ന് പോയ ലോറിയാണ് മധുരയിലെ വിരാഗനൂരിൽ അപകടത്തിൽപ്പെട്ടത്. ലോറിയിൽ 10 ലക്ഷത്തോളം രൂപവിലയുള്ള മദ്യമുണ്ടായിരുന്നു
പൊട്ടാത്ത മദ്യക്കുപ്പികളെടുക്കാൻ ആളുകൾ ഓടിക്കൂടിയത് പ്രദേശത്ത് സംഘർഷത്തിനും ഗതാഗത കുരുക്കിനും ഇടയാക്കി. റോഡിൽ നിരന്നു കിടക്കുന്ന മദ്യകുപ്പികളും അവ പെറുക്കിയെടുക്കാൻ ആളുകൾ തിരക്കുകൂട്ടുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചു വരുന്നു.