headerlogo
recents

റിഫാ മെഹ്നുവിന്റെ മരണം ;ഭര്‍ത്താവ് മെഹ്നാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്

മെഹ്നാസ് യാത്ര യിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം.  

 റിഫാ മെഹ്നുവിന്റെ മരണം ;ഭര്‍ത്താവ് മെഹ്നാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്
avatar image

NDR News

12 May 2022 03:34 PM

  കാക്കൂർ :വ്‌ലോഗര്‍ റിഫാ മെഹ്നു വിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജരായില്ല. ഇതേ തുടര്‍ന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മെഹ്നാ സിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയത്.മുമ്പ് മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍കോട്ടേക്ക് പോയെ ങ്കിലും മെഹ്നാസിനെ കാണാഞ്ഞതി നെത്തുടര്‍ന്ന് മാതാപിതാക്കളു ടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായി രുന്നു. മെഹ്നാസ് യാത്രയിലാണെ ന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം.

   മെഹ്നാസ് ഹാജരാവാന്‍ വൈകി യാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്ക ളോടൊപ്പം പുറത്തുപോയി തിരിച്ചെ ത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.

NDR News
12 May 2022 03:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents