കൂരാച്ചുണ്ടിലെ യുവാവ് ബംഗലൂരിൽ മരിച്ചത് പോലീസ് അന്വേഷിക്കണം
മയക്കു മരുന്ന് കേസ് പ്രതി അടങ്ങുന്ന സംലമാണ് യുവാവിനെ കൊണ്ടു പോയത്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വട്ടച്ചിറയിലെ യുവാവിന്റെ മരണം സംബന്ധിച്ച് കേരള പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള പ്രവാസി സംഘം കൂരാച്ചുണ്ട് പഞ്ചായത്ത് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഉള്ളിക്കാൻ കുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദാണ് ബാംഗലൂരുവിൽ വച്ച് കഴിഞ്ഞ ആഴ്ച ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഒമാനിൽ നിന്നും ഈയടുത്ത് നാട്ടിലെത്തിയതായിരുന്നു ജംഷീദ്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് ജംഷിദും സുഹൃത്തുക്കളായ റിയാസും ഫെബിന്‍ഷയും കൂടി പുതുതായ് ആരംഭിക്കാന്‍ പ്ലാന്‍ ചെയ്ത റെഡിമെയ്ഡ് ബിസിനസ്സിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കാറില്‍ ബേഗ്ലൂരിലേക്ക് പുറപ്പെട്ടത്. എന്നാൽ ഇവർ ആവശ്യങ്ങൾ കഴിഞ്ഞ് തിരികെ പുറപ്പെട്ടപ്പോൾ വഴിയരികിൽ വിശ്രമിക്കാൻ കാർ നിർത്തിയ സമയത്ത് ജംഷീദിനെ കാണാതായെന്നാണ് പറയപ്പെടുന്നത്. തുടർന്നുള്ള കൂട്ടുകാരുടെ അന്വേഷണത്തിൽ തൊട്ടടുത്ത റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു വത്രേ.
ശനിയാഴ്ച സുഹൃത്തുക്കൾ ബാഗ്ലൂർ ടൂറിനാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറക്കി ക്കൊണ്ടു പോവുകയായിരുന്നുവെന്ന് പ്രവാസി സംഘം ഭാരവാഹികൾ പറഞ്ഞു.മയക്ക് മരുന്നുമായി ബാലുശ്ശേരി പോലീസ് കഴിഞ്ഞ മാസം പിടി കൂടിയ പ്രതി കൂടി അടങ്ങുന്ന സംഘമാണ് ജംഷീദിനെ ബാഗ്ലൂരിലേക്ക് കൊണ്ട് പോയത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു .ഒന്നര മാസം മുൻപ് ഒമാനില്‍ നിന്നും ലീവിന്ന് നാട്ടിവന്നതാണ് ജംഷിദ് അടുത്ത് തന്നെ മടങ്ങി പോകാനിരിക്കുന്ന തിനിടയിലായിരുന്നു മരണം
ജംഷീദിനൊപ്പം ബാംഗ്ലൂരിലേക്ക് പോയ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും കഴിഞ്ഞമാസം ബാലുശ്ശേരി പോലീസ് നിരോധിതവും അപകടകരവുമായ മയക്കുമരുന്ന് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇത് സംഭവത്തിന്റെ ഗൗരവവും ദുരൂഹത വർദ്ധിപ്പിക്കുന്നു. മയക്ക് മരുന്ന് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന വ്യക്തികൾ അടങ്ങുന്ന സംഘത്തിന്റെ ചതിയിലും ഗൂഢാലോചനയിലുമാണ് ജംഷീദിന്റെ മരണം സംഭവിച്ചിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്.
കർണാടക പോലീസ് മറ്റു കാര്യ പരിശോധിക്കാതെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കാരണങ്ങളൊന്നും ധൃതിപിടിച്ചു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബോഡി വിട്ടുനൽകുകയാണുണ്ടായത്. ഈ കാര്യത്തിലും ബാഹ്യ ഇടപെടലും പണത്തിന്റെ സ്വാധീനവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബത്തിന് സംശയമുണ്ട്.
കൂരാച്ചുണ്ടിൽ മയക്കുമരുന്ന് ലോബി സജീവമാണെന്ന് ഡി.വൈ എഫ് ഐ ആരോപിച്ചു. നിരവധി യുവാക്കൾ ഉപഭോക്താക്കളും വിതരണ കണ്ണികളുമാണ്. നാടിന്റെയും കുടുംബങ്ങളുടെയും സമാധാനം കെടുത്തുന്ന മയക്കുമരുന്ന് മാഫിയയുടെ അടിവേര് അറുത്തുമാറ്റണം. ജംഷീദിന്റെ അച്ഛന്റെ പരാതിയിൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറാവണമെന്ന് ഡി.വൈ എഫ് ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി ആവശ്യപെട്ടു.

