headerlogo
recents

അരിക്കുളം സ്വദേശിയായ സി.ആർ.പി.എഫ്. ജവാൻ കുഴഞ്ഞ് വീണ് മരിച്ചു

സംസ്കാരം നാളെ വൈകീട്ട് മൂന്ന് മണിക്ക്

 അരിക്കുളം സ്വദേശിയായ സി.ആർ.പി.എഫ്. ജവാൻ കുഴഞ്ഞ് വീണ് മരിച്ചു
avatar image

NDR News

17 May 2022 10:36 PM

കൊയിലാണ്ടി: അരിക്കുളം സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കൊയിലാണ്ടി അരിക്കുളം കാരയാട് സ്വദേശി നാഗത്ത് മീത്തൽ സുധിൽ പ്രസാദ് ആണ് മരിച്ചത്. ഇരുപത്തെട്ടു വയസ്സായിരുന്നു. ഝാർഖണ്ഡിൽ വച്ച് സി.ആർ.പി.എഫ് പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

       നാളെ രാവിലെ  ഏഴര മണിയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാന ത്താവളത്തിൽ എത്തിക്കും. പിന്നീട് റോഡ് മാർഗ്ഗം മൃതദേഹം വീട്ടിലെത്തിച്ച് 3 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുരേന്ദ്രനും ഉഷയുമാണ് സുധിൽ പ്രസാദിന്റെ മാതാപിതാക്കൾ. അതുല്യയാണ് ഭാര്യ. സഹോദരൻ: സായൂജ് (ഇന്ത്യൻ ആർമി) പത്ത് വർഷമായി സുധിൽ സി.ആർ.പി.എഫ് സർവീസിലുണ്ട്.

NDR News
17 May 2022 10:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents