headerlogo
recents

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന

സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച്ച വരുത്തിയ ബസ്സുകള്‍ക്കെതിരെ നടപടി

 കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന
avatar image

NDR News

19 May 2022 01:38 PM

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹനവകുപ്പിൻ്റെ മിന്നല്‍ പരിശോധന. മഴക്കാലത്തിനു മുന്നോടിയായി ബസുകളിലെ സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിൻ്റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തിയത്.

      ഇന്ന് രാവിലെ 8.30 ഓടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹനവകുപ്പ് എത്തിയത്. മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാനായി ജില്ലയില്‍ വാഹന പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

       പരിശോധനയിൽ സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച്ച വരുത്തിയ ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും വാഹന പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. വരും ദിവങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

NDR News
19 May 2022 01:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents