headerlogo
recents

സോഷ്യൽ മീഡിയ വഴി ഹണിട്രാപ്; കവർച്ച നടത്തിയ സംഘം കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട് ടൗൺ പോലീസാണ് പ്രതികളെ പിടികൂടിയത്

 സോഷ്യൽ മീഡിയ വഴി ഹണിട്രാപ്; കവർച്ച നടത്തിയ സംഘം കോഴിക്കോട്ട് പിടിയിൽ
avatar image

NDR News

31 May 2022 09:04 AM

കോഴിക്കോട്: സോഷ്യൽ മീഡിയ ഹണിട്രാപ്പിലൂടെ കവർച്ച നടത്തുന്ന സംഘം പിടിയിൽ. അരീക്കാട് പുഴക്കൽ വീട്ടിൽ അനീഷ പി, നല്ലളം ഹസ്സൻഭായ് വില്ലയിൽ ഷംജാദ് പി എ, എന്നിവരാണ് ടൗൺ പോലീസിൻ്റെ പിടിയിലായത്. റെയിൽവേ സ്റ്റേഷന് സമീപം ആനിഹാൾ റോഡിൽ വച്ച് കാസർകോട് സ്വദേശിയുടെ പണവും മൊബൈൽ ഫോണും കവർന്ന സംഘത്തെയാണ് പിടികൂടിയത്.

       ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസർകോട് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ യുവതി കാണാൻ എന്ന വ്യാജേന കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട് എത്തിയ യുവാവിനെ പ്രതികൾ ആനിഹാൾ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മർദ്ധിക്കുകയായിരുന്നു. തുടർന്ന് യുവാവിൻ്റെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത എൻ ഡി പി എസ് കേസിൽ പ്രതികൾ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.

       ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ജയശ്രീ എസ്, അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ, ഉദയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, ജിതേന്ദ്രൻ, സുജന എന്നിവരുടെ നേതൃത്വത്തിലുള്ള സംഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

NDR News
31 May 2022 09:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents