വാതക ചോര്‍ച്ച ; മുപ്പത് സ്ത്രീ തൊഴിലാളികൾ ആശുപത്രിയില്‍
പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വാതക ചോര്‍ച്ച. ശ്വാസതടസ്സം നേരിട്ട 30 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എല്ലാവരും സ്ത്രീകളാണ്. പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. തൊട്ടടുത്തെ തുണിമില്ലില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് വാതകം ചോര്‍ച്ചയോടെ അസ്വസ്ഥതയുണ്ടായത്.
അബോധാവസ്ഥയിലായവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ഇവിടെ 1800ഓളം പേരാണ് ജോലി ചെയ്തിരുന്നത്. ഫാക്ടറിയില്‍ ചോര്‍ച്ചയുണ്ടാവുകയും തൊഴിലാളികള്‍ക്ക് പലര്‍ക്കും ഛര്‍ദി അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു .