നരിക്കുനിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
കൊടുവള്ളി സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്

നരിക്കുനി: ക്കുളത്തിൽ വീണ വിദ്യാർത്ഥി മരിച്ചു. നരിക്കുനി കുട്ടമ്പൂർ പള്ളിക്കുളത്തിൽ വീണ വിദ്യാർത്ഥിയാണ് മരിച്ചത്. കൊടുവള്ളി നടമ്മൽ പൊയിൽ പിരിയൻ കോട്ടുമ്മൽ അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് സിനാൻ (14) ആണ് മരിച്ചത്.
കുട്ടമ്പൂർ ദാറുൽഹുദായ അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു. വൈകീട്ടോടെ വിദ്യാർത്ഥിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് പള്ളിക്കുളത്തിൽ കണ്ടെത്തിയത്. ഉടൻ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.