1971 വാർ വെറ്ററൻ വാഴാമ്പറ്റ രാമനുണ്ണി നായരെ ആദരിച്ചു
കസ്റ്റംസ് സൂപ്രണ്ട് പ്രവീൺ എം. പരിപാടി ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: 1971 വാർ വെറ്ററൻ വാഴാമ്പറ്റ രാമനുണ്ണി നായരെ തുരുത്തിയിൽ കുടുംബം ആദരിച്ചു. കസ്റ്റംസ് സൂപ്രണ്ട് പ്രവീൺ എം. കേക്ക് മുറിച്ചു കൊണ്ട് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. തുരുത്തിയിൽ രാധാകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
രാഘവൻ നായർ പുതിയോട്ടിൽ രാമനുണ്ണി നായരെയും സഹധർമ്മിണി സുലോചന അമ്മയെയും പൊന്നാടയണിയിച്ചു ആദരിച്ചു. ചടങ്ങിൽ രാധാമ്മ, സുശീല അമ്മ എന്നിവർ ചേർന്ന് മൊമൻ്റോ നൽകി. രാധാകൃഷ്ണൻ നമ്പ്യാർ പീരങ്കിയുടെ മാതൃക കൈമാറി.
വിമുക്ത ഭടൻ ഗിരീഷ് പി, രാമുണ്ണി നായരുടെ പാട്ടള ജീവിത കഥകൾ സദസ്സിനെ പരിചയപ്പെടുത്തി. രവീന്ദ്രൻ മാസ്റ്റർ, ശിവൻ ശിവരക്തി, സുരേഷ് ബാബു, സുനിൽ, വിമുക്ത ഭടൻ സുജിത്, രതീഷ് ബാബു, സബ് ഇൻസ്പെക്ടർ ജയേഷ് പി. കെ, ചന്ദ്രിക ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മകൻ സുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മകൾ ശ്രീമതി സുനു പ്രവീൺ നന്ദി പ്രകടനം നടത്തി.