headerlogo
recents

മധു കൊലക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

പത്താം സാക്ഷിയായ ഉണ്ണികൃഷ്ണന്‍ ഇന്നലെ കൂറുമാറിയിരുന്നു.

 മധു കൊലക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി
avatar image

NDR News

09 Jun 2022 06:03 PM

അട്ടപ്പാടി :അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് നേരത്തെ നല്‍കിയ മൊഴി കോടതിയില്‍ നിഷേധിച്ചത്. പോലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് ചന്ദ്രന്‍ വിസ്താരത്തിനിടെ പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി ഉത്തരവിട്ടു.

  പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍ ഇന്നലെ കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയത് കേസിനെ സാരമായി ബാധിക്കുമെ ന്നാണ് പ്രോസിക്യൂഷന്‍ വിലയിരു ത്തല്‍.മധുവിനെ പ്രതികള്‍ ആക്രമി ക്കുന്നത് കണ്ടെന്നായിരുന്നു ചന്ദ്രന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലും ചന്ദ്രന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

  സര്‍ക്കാരിനെതിരെ ആരോപണ വുമായി മധുവിന്റെ കുടുംബാംഗ ങ്ങള്‍ രംഗത്ത് വന്നിരുന്നു. പ്രോസി ക്യൂട്ടര്‍മാര്‍ക്കു ഫീസ് നല്‍കാതെ കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി മധു വിന്റെ അമ്മ മല്ലിയും, സഹോദരി സരസുവും ആരോപിച്ചു.സര്‍ക്കാര്‍ നിയമിച്ച രണ്ടു പ്രോസിക്യൂട്ടര്‍ മാര്‍ക്കും ഇതുവരെ ഫീസ് നല്‍കി യിട്ടില്ല. മുന്‍പു നിയമിച്ച പ്രോസി ക്യൂട്ടര്‍മാര്‍ ഫീസ് ലഭിക്കാത്തതിനാ ലാണു പിന്മാറിയത്. കേസിലെ സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചു കൂറുമാറ്റിയതായി സംശയിക്കുന്ന തായും കുടുംബം ആരോപിച്ചു.

 അഗളി പോലീസില്‍ പരാതി നല്‍കി യെങ്കിലും നടപടിയുണ്ടായില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ സമരവുമായി തെരുവിലിറങ്ങു മെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദന ത്തെത്തുടര്‍ന്നു കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ മണ്ണാര്‍ക്കാട് സ്പെഷല്‍ കോടതിയില്‍ നടന്നു വരികയാണ്.

NDR News
09 Jun 2022 06:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents