പ്ലസ്‌വൺ പരീക്ഷ; ആദ്യദിനം കുഴപ്പിച്ചില്ലെന്ന് വിദ്യാർത്ഥികൾ
നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്

കോഴിക്കോട്: സംസ്ഥാനത്തെ ഒന്നാം വർഷ ഹയർ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് ആരംഭിച്ചു. ആദ്യ പരീക്ഷ കുഴപ്പിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രാവിലെ 9.45 ഓടെയാണ് പരീക്ഷകൾ ആരംഭിച്ചത്. 15 മിനിറ്റ് കൂൾ ഓഫ് ടൈംമിന് ശേഷമാണ് പരീക്ഷകൾ തുടങ്ങിയത്.
സംസ്ഥാനമാകെ നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലും കുറവ് ഇടുക്കി ജില്ലയിലുമാണ്. ഗൾഫ് രാജ്യങ്ങളിൽ 506 കുട്ടികളും ലക്ഷദ്വീപ്പിൽ 906 കുട്ടികളും മാഹിയിൽ 791 കുട്ടികളും പ്ലസ് വൺ പരീക്ഷകൾ എഴുതുന്നുണ്ട്.
കോവിഡ് സാഹചര്യത്തിൽ അധ്യയന വർഷമാരംഭിക്കാൻ വൈകിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ പൂർത്തിയാക്കേണ്ട ഒന്നാം വർഷ പ്ലസ് വൺ പരീക്ഷകൾക്ക് ഇപ്പോൾ ആരംഭിച്ചത്. വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.