headerlogo
recents

കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു

ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് കോടതി ഉത്തരവ് നേടിയത്

 കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു
avatar image

NDR News

17 Jun 2022 12:58 PM

കടലുണ്ടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്ത് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ ഇടപെട്ടത്. തുടർന്ന് കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ഇന്ന് നടക്കാനിരുന്ന ചടങ്ങ് തടയുകയുമായിരുന്നു. 

       കുട്ടിയെ കൗൺസിലിംഗിനായി ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ജില്ലാ കലക്ടർ, സബ് കലക്ടർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് മാരേജ് പ്രൊഹിബിഷൻ ഓഫീസർ, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ബേപ്പൂർ പോലീസ്, ജുവനൈൽ പോലീസ് തുടങ്ങിയവരുടെ ഇടപെടലിലൂടെയാണ് ചടങ്ങ് തടയാനയത്.

NDR News
17 Jun 2022 12:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents