ഇനി കെ - സ്വിഫ്റ്റ് തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും
പുതിയ നടപടി യാത്രക്കാർക്ക് ഏറെ ആശ്വാസമാകും

കുറ്റ്യാടി: കെ സ്വിഫ്റ്റ് ബസ്സുകൾ ഇനി തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും അനുവദിക്കുമെന്ന് കെ.എസ്.ആർ.ടി.സി. നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായി മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ ഭാരവാഹികളായ ജമാൽ പാറക്കൽ, കെ. ഹരീന്ദ്രൻ, വി. നാണു, വി. പി. സന്തോഷ് കുമാർ, ടി. എം. നൗഷാദ്, ഒ. വി. ലത്തീഫ് എന്നിവർ നടത്തിയ ചർച്ചയിലാണ് ബസുകൾ കിട്ടുന്ന മുറക്ക് ആവശ്യം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചത്.
ജില്ലയിലെ പ്രധാനപ്പെട്ട ഓപ്പറേറ്റിംഗ് സെന്ററായ തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും പുതിയ സർവീസ് അനുവദിക്കുന്നത് ദീർഘ ദൂര യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.