കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി. ബസ് ഓവുചാലിൽ കുടുങ്ങി
ശനിയാഴ്ച രാവിലെയാണ് കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ് ഓവുചാലിൽ കുടുങ്ങിയത്
കൊടുവള്ളി : കെ.എസ്.ആർ.ടി.സി. ബസ് ഓവുചാലിൽ കുടുങ്ങി. കൊടുവള്ളി നഗരസഭാ ബസ് സ്റ്റാൻഡിൽ നവീകരണ പ്രവൃത്തി നടക്കുന്ന ഓവുചാലിലാണ് കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ് കുടുങ്ങിയത്. ശനിയാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം.
തിരുവമ്പാടിയിൽ നിന്ന് വരികയായിരുന്ന ബസിന്റെ ടയർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ പ്രവൃത്തി പുരോഗമിക്കുന്ന ഓവുചാലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് താമരശ്ശേരി ഡിപ്പോയിൽ നിന്ന് റിക്കവറി വാഹനമെത്തിക്കുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് ഓവുചാലിൽ നിന്ന് കയറ്റിയത്.

