headerlogo
recents

മത്സരയോട്ടം ഇനി വേണ്ട; ഓപ്പറേഷൻ റേസ് വടകരയിലും

ഇരുചക്ര വാഹനങ്ങളുടെ നിയമ ലംഘനങ്ങൾക്കെതിരെയാണ് നടപടി

 മത്സരയോട്ടം ഇനി വേണ്ട; ഓപ്പറേഷൻ റേസ് വടകരയിലും
avatar image

NDR News

24 Jun 2022 10:19 AM

വടകര: റോഡിലൂടെ മിന്നിമറയുന്ന അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്ക് വിലങ്ങിടാൻ ഒരുങ്ങി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ്. ഓപ്പറേഷൻ റേസ് പദ്ധതിക്ക് വടകരയിലും തുടക്കമായി. ഇരു ചക്രവാഹനങ്ങളുടെ മത്സരയോട്ടങ്ങൾക്കും നിയമലംഘനങ്ങൾക്കും കർശന നടപടി സ്വീകരിക്കണമെന്ന ഗതാഗത മന്ത്രിയുടെ നിർദേശത്തിന് പിന്നാലെയാണ് നടപടി. 

       രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശോധനയുടെ ഭാഗമായി അമിതവേഗം, നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന് നുണ്ട്. അതേസമയം, നിർത്താതെ പോകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പിഴ, ലൈസൻസ് റദ്ദ് ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. 

NDR News
24 Jun 2022 10:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents