ബലാത്സംഗ കേസ്; വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു
വിവിധയിടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും

കൊച്ചി: ബലാത്സംഗ കേസില്‍ നടൻ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിനാൽ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചേക്കും.
വിജയ് ബാബുവുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലുമാണ് തെളിവെടുപ്പ്. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യല്‍ തുടരും. ഏഴ് ദിവസം ചോദ്യംചെയ്യലിനായി സഹകരിക്കാന്‍ പോലീസ് വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടായേക്കും.