കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു
അസുഖബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കോഴിക്കോട്: കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു. അസുഖബാധയെ തുടർന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മൂടാടി സ്വദേശിയാണ്.
മകളുടെ വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം 22 നാണു ഗഫൂർ കോഴിക്കോട്ട് എത്തിയത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയറ്റിഫിക് റിസർച്ച് സെന്ററിൽ (കിസർ) ഫോട്ടോ ഗ്രാഫറായി സേവനമനുഷ്ഠിച്ചിരുന്നു. കുവൈറ്റിൽ മാധ്യമ രംഗത്ത് പ്രവർത്തിച്ച ഇദ്ദേഹം ദീർഘ കാലമായി മലയാള മനോരമയുടെ കുവൈത്ത് ബ്യൂറോയുടെ ഫോട്ടോ ഗ്രാഫർ ആയിരുന്നു. ഫൗസിയയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.