മണിയൂർ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
മരിച്ചത് സഹപാഠി കൾക്ക് സന്ദേശം നൽകിയ ശേഷം

പയ്യോളി: തുറയൂരിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി തുറയൂർ എളാച്ചിക്കണ്ടി നൈസ് (19)നേയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നൽകിയശേഷമാണ് വിദ്യാർഥിനി ജീവനൊടുക്കിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോളേജിൽ നിന്ന് അസുഖമനെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ചു. സന്ദേശം ലഭിച്ച ഉടൻ സുഹൃത്തുകൾ വീട്ടിലെത്തിയെങ്കിലും വിദ്യാർത്ഥിനിയെ കോളേജ് യൂണിഫോമിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മണിയൂർ എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയാണ് നൈസ. അച്ഛൻ സജി. അമ്മ ഇന്ദുലേഖ (ഡോക്ടേഴ്സ് ലാബ്, പയ്യോളി).