വല്യേക്കോട് - മുളിയങ്ങൽ കനാൽ റോഡിൽ കാർ കനാലിലേക്ക് മറിഞ്ഞു
അപകടമുണ്ടായത് ഇന്ന് രാവിലെ ഏഴു മണിയോടെ
പേരാമ്പ്ര: വല്യേക്കോട് - മുളിയങ്ങൽ കനാൽ റോഡിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. കാർ ഡ്രൈവർ അദ്ഭുതകരമായി രക്ഷപെട്ടു.
വാല്യേക്കോട് മുളിയങ്ങല്‍ റോഡില്‍ വാല്യേക്കോടിന് സമീപം നടുമൂലക്കും പനിച്ചിക്കുന്നിനും ഇടയിലാണ് കെ എല്‍ 11 എബി 97 നമ്പര്‍ ആള്‍ട്ടോ കാർ അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കോഴിമുക്ക് സ്വദേശി തോട്ടത്തില്‍ സനൂജ് (40) പരിക്കില്ലാതെ രക്ഷപ്പെട്ടു. തല കീഴായി കനാലിലേക്ക് മറിഞ്ഞ കാറിൽ നിന്നും നാട്ടുകാരാണ് ഇയാളെ പുറത്തെടുത്തത്.
കനാൽ റോഡിൽ അപകടം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതേ റോഡിൽ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

