പേരാമ്പ്രയിൽ പതിമൂന്നുകാരിയെ പീഢിപ്പിച്ച മിമിക്രി അധ്യാപകൻ അറസ്റ്റിൽ
കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് പെൺകുട്ടി പീഢനത്തിന് ഇരയായത്

പേരാമ്പ്ര: പതിമൂന്നുകാരിയെ പീഢിപ്പിച്ച മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര ചേനോളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴ ഷൈജു(41)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവധി ആഘോഷിക്കാനായി കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ എത്തിയ പതിമൂന്നുകാരിയെ ഇയാൾ പീഢിപ്പിച്ചുവെന്നാണ് പരാതി. കൊയിലാണ്ടിയിൽ ഇയാൾ മിമിക്രി പഠിപ്പിക്കാൻ എത്താറുണ്ടായിരുന്നു.
പെൺകുട്ടി പഠനത്തിൽ താല്പര്യക്കുറവ് പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപിക കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഢന വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് കൊയിലാണ്ടി സബ്ബ് ജയിലിലേക്ക് മാറ്റി.