വെങ്ങളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
തിരുവങ്ങൂർ സ്വദേശി യദുകൃഷ്ണ(18)യാണ് മരിച്ചത്
ചേമഞ്ചേരി: കഴിഞ്ഞ ദിവസം വെങ്ങളത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തിരുവങ്ങൂർ മാണിക്യംവീട്ടിൽ (ചക്കിട്ടകണ്ടി) യദുകൃഷ്ണ(18)യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെങ്ങളം മേൽപ്പാലത്തിൽ വച്ച് യദുകൃഷ്ണ സഞ്ചരിച്ച സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ യദുകൃഷ്ണയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷം പ്ലസ്ടു പഠനം പൂർത്തിയാക്കിയ യദുകൃഷ്ണ സുരേഷിന്റെയും രേഖയുടെയും മകനാണ്. യാസ്മികയാണ് സഹോദരി.

